ഗാന്ധിനഗർ (ഗുജറാത്ത്): 5 കൊല്ലമാണ് വ്യാജ കോടതിയും വ്യാജ ജഡ്ജിയും മോദിയുടെ ഗുജറാത്തിൽ വിലസിയത്. ദിവസവും നിരവധി തട്ടിപ്പു കേസുകൾ കേട്ടിട്ടുണ്ടെങ്കിലും വ്യാജ കോടതിയും വ്യാജ ജഡ്ജിയും ഒക്കെ ഗുജറാത്തിലാണ് കണ്ടെത്തിയത്. വ്യാജ പോലീസ്, വ്യാജ ഡോക്ടർ,വ്യാജ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങി വ്യാജ സിബിഐയും വ്യാജ ഇ ഡി യും ഒക്കെയായി തട്ടിപ്പുകാർ വിവിധ രൂപത്തിലും ഭാവത്തിലുമാണ് മുന്നിലെത്തുക. എന്നാൽ ഗുജറാത്തിൽ നിന്നും ഇപ്പോൾ പിടികൂടിയ ഈ തട്ടിപ്പ് സംഘം ഇതിനെ ഒക്കെ കവച്ചുവെക്കുന്ന തരത്തിലുള്ളതാണ്. ഒരു നാടിനെയൊട്ടാകെ നീതിന്യായ സംഹിതയുടെ മറവിലാണ് ഈ സംഘം കബളിപ്പിച്ചത്.
സംഭവത്തിൽ വ്യാജ ജഡ്ജി ഉൾപ്പടെ പിടിയിൽ. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്. വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പാർട്ട്.
പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ
നിലനിൽക്കുന്നവരെയായിരുന്നു മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക ഇയാൾ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിയമപരമായ തർക്കങ്ങൾ
തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മാറിസ് സാമുവൽ ക്രിസ്റ്റ്യൻ ആൾക്കാരെ ധരിപ്പിച്ചിരുന്നത്. മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കും. ഗാന്ധിനഗർ ആസ്ഥാനമായുള്ള തന്റെ ഓഫീസിലേക്ക് ഇടപാടുകാരെ വിളിച്ചു വരുത്തുകയാണ് രീതി.
കോടതി നിയമിച്ച മദ്ധ്യസ്ഥനെന്ന നിപ്പരിൽ ട്രിബ്യൂണലിന്റെ പ്രിസൈിംഗ് ഓഫീസറായി ഇരുന്നുകൊണ്ട് ഉത്തരവിടുകയും ചെയ്യും. സിറ്റി സിവിൽ കോടതി രജിസ്ട്രാർ കരാഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ സംഘം പിടിയിലായത്. കോടതി രജിസ്ട്രാർ, ഹാർദിക് ദേശായി ക്രിസ്റ്റ്യൻ അത്തരത്തിൽ ബന്ധപ്പെട്ട കോടതി നിയമിച്ച മദ്ധ്യസ്ഥനല്ലെന്നും ട്രിബ്യൂണലിന്റെ ഉത്തരവ് യഥാർത്ഥമല്ലെന്നും കണ്ടെത്തി പരാതി സാർകുകയായിരുന്നു.
മാറിസ് സാമുവൽ തന്റെ ഇടപാടുകാരന് അനുകൂലമായി പാസാക്കിയ ഉത്തരവാണ് അയാൾ പിടിക്കപ്പെടാൻ വഴിയൊരുക്കിയത്. ജില്ലാ കളക്ടറുടെ കീഴിലുള്ള സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്.
അദ്ദേഹത്തിന്റെ ക്ലെയിന്റ് അതിൽ അവകാശവാദമുന്നയിക്കുകയും പാൽഡി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ബന്ധപ്പെട്ട് ഇടപാടുകാരന്റെ പേര് റവന്യൂ നഖകളിൽ ചേർക്കാനുള്ള നിർദ്ദേശം നൽകുകയുമായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ഇയാൾ സിവിൽ കോടതിയിൽ അപ്പീൽ നൽകുകയും താൻ പുറപ്പെടുവിച്ച ഉത്തരവ് അറ്റാച്ച് ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
A fake court was found in Modi's own Gujarat. Even after 5 years of 'fake court', people including 'judge' have been arrested.